മെഡിക്കൽ സ്റ്റാഫുകളുടെ തിരിച്ചുവരവ്; ഇന്ത്യൻ അംബാസിഡർ ഹെൽത്ത് അണ്ടർ സെക്രട്ടറിയുമായി കൂടിക്കായഴ്ച നടത്തി.

  • 10/08/2021

കുവൈറ്റ് സിറ്റി : നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ സ്റ്റാഫുകളുടെ തിരിച്ചുവരവും,   മെഡിക്കൽ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡ, ഇന്റർനാഷണൽ ഹെൽത്ത് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഡോ. റിഹാബ് അൽ-വറ്റിയൻ എന്നിവരുമായി ചർച്ച ചെയ്തു. 

ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള മെഡിക്കൽ സ്റ്റാഫ് തുടങ്ങി ആരോഗ്യ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള  ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കാഴ്ചപ്പാടുകളും യോഗം ചർച്ച ചെയ്തു. 

കൊറോണ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ കാരണം കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളും , സാധുവായ റസിഡൻസ് പെർമിറ്റുള്ള  കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ കുവൈറ്റിലേക്കുള്ള നേരിട്ടുള്ള മടക്കയാത്ര, കൂടാതെ കോവിഡ് 19 പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ നിന്ന് ഉൾക്കൊണ്ട വിവരങ്ങളും കൈമാറി. പകർച്ചവ്യാധി തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യക്കാരുടെ വാക്‌സിനേഷന്റെ പ്രാധാന്യവും, വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള 
നടപടികളെയും പറ്റി ചർച്ച ചെയ്തു.  

Related News