വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം: മാനദണ്ഡം യുഎഇ സർക്കാർ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി

  • 10/08/2021


ന്യൂ ഡെൽഹി: വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം എന്ന മാനദണ്ഡം യുഎഇ സർക്കാർ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ. പ്രവാസികളെ ഏറെ ബാധിക്കുന്ന വിഷയം കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി എന്നിവരാണ് സഭയിൽ ഉന്നയിച്ചത്. 

യുഎഇ മാനദണ്ഡം പിൻവലിച്ചത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉൾപ്പടെയുളള പ്രവാസികൾക്ക് ആശ്വാസമാണെന്ന് എംപിമാർ പ്രതികരിച്ചു. 

അതേ സമയം കേരളത്തിലെ വാക്സീൻ പ്രതിസന്ധി പാർലമെൻറിൽ യുഡിഎഫ് എംപിമാർ  ഉന്നയിച്ചു. പാർലമെൻറിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ എംപിമാർ പ്രതിഷേധിച്ചു. കേരള സർക്കാരിൻറെയും കേന്ദ്രസർക്കാരിൻറെയും പിടിപ്പുകേടാണ് വാക്സീൻ പ്രതിസന്ധിക്കു കാരണമെന്ന് എംപിമാർ ആരോപിച്ചു. ലോക്സഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനും എംപിമാർ നോട്ടീസ് നല്കിയിരുന്നു. 

Related News