പ്രവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്‍റ് അവസാനിപ്പിച്ചേക്കും

  • 11/08/2021

കുവൈത്ത് സിറ്റി: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വരുന്ന വിദ്യാഭ്യാസ ഗ്രാന്‍റ് അവസാനിപ്പിക്കാന്‍ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍. കുവൈത്തികള്‍ അല്ലാത്ത ഓയില്‍ സെക്ടറിലും അതിനോട് ബന്ധപ്പെട്ടും ജോലി ചെയ്യുന്നവരുടെ മക്കള്‍ക്ക് നല്‍കി വരുന്ന ഗ്രാന്‍റ്  ഭാവിയില്‍ നിര്‍ത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 

ജീവനക്കാരനും കുടുംബത്തിനും വര്‍ഷത്തില്‍ ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ്, നാല് കുട്ടികള്‍ക്ക് വരെ വിദ്യാഭ്യാസത്തിന് സഹായം, സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കാറും പെട്രോള്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് കെപിസി നല്‍കിവരുന്നത്.

Related News