നീരജ് എന്ന് പേരുള്ളവര്‍ക്കെല്ലാം 501 രൂപയ്ക്ക് സൗജന്യ പെട്രോള്‍

  • 11/08/2021

 


അഹമ്മദാബാദ്: രാജ്യം മുഴവന്‍ നീരജ് ചോപ്രയുടെ ഒളിമ്പിക്‌സ് സ്വര്‍ണ നേട്ടം പല വിധത്തില്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ നീരജ് എന്ന് പേരുള്ളവര്‍ക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോള്‍ നല്‍കിയാണ് ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് ഉടമ.ഗുജറാത്തിലെ ഭാരുച്ച് ജില്ലയിലെ നേത്രാംഗ് എന്ന സ്ഥലത്തുള്ള പെട്രോള്‍ പമ്പിലാണ് ഇത്തരത്തില്‍ സൗജന്യ പെട്രോള്‍ നല്‍കുന്നത്. ഇതിനോടകം തന്നെ 28 പേര്‍ സൗജന്യമായി പെട്രോള്‍ അടിച്ചു കഴിഞ്ഞെന്ന് പമ്പ് ഉടമ അയൂബ് പത്താന്‍ പറഞ്ഞു.

ഗവണ്‍മെന്റ് അംഗീകാരമുള്ള ഏതെങ്കിലും ഐ.ഡി കാര്‍ഡ് കാണിച്ചാല്‍ നീരജ് എന്ന പേരുള്ളവര്‍ക്ക് ഇവിടുന്ന് സൗജന്യമായി പെട്രോള്‍ അടിച്ചിട്ട് പോകാം. നീരജ് എന്ന് പേരുള്ളവരെ പൂച്ചെണ്ടൊക്കെ നല്‍കി സ്വീകരിച്ചതിനു ശേഷമാണ് പെട്രോള്‍ നല്‍കുന്നത്. രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടിയ ഒരാളുമായി പേര് പങ്കിടാന്‍ കഴിഞ്ഞത് അഭിമാനമാണെന്നാണ് പമ്ബില്‍ പെട്രോളടിക്കാന്‍ എത്തിയ നീരജുമാര്‍ പറയുന്നത്.

Related News