പിസിആര്‍ പരിശോധന ഫീസ്‌ 10 ദിനാറായി കുറക്കണമെന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍

  • 11/08/2021

കുവൈത്ത് സിറ്റി : പി.സി.ആര്‍ പരിശോധനയുടെ ഫീസ്‌ കുറക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിസിആർ പരിശോധനയുടെ ഫീസ്‌ കൂടുതലാണെന്നും വിദേശങ്ങളിലെക്ക് യാത്രയാകുന്ന സ്വദേശി കുടുംബങ്ങള്‍ക്ക് ഫീസ്‌ അധിക ബാധ്യത വരുത്തുന്നതായും പല രാജ്യങ്ങളും പിസിആര്‍ പരിശോധന സൗജന്യമായി നടത്തുന്നതായും  പാർലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ ഹുവൈല പറഞ്ഞു. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളിൽ പിസിആർ പരിശോധനക്കായി 20 ദിനറാണ് ഇപ്പോള്‍ ഈടാക്കുന്നത്. അതിനിടെ പരിശോധന ഫീസ്‌ പത്ത് ദിനറായി കുറക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related News