മുപ്പതോളം ദിവസം കുവൈത്തിൽ ഐസിയുവില്‍; കൊവിഡിനെ മനസാന്നിധ്യം കൊണ്ട് കീഴടക്കി പതിനാലുകാരി

  • 11/08/2021

കുവൈത്ത് സിറ്റി: മുപ്പതോളം ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കൊവിഡിനോട് പൊരുതി ജയിച്ച് പതിനാലുകാരി ആയത്ത് യൂസഫ് അല്‍ മാറ്റൗഖ്. രാജ്യത്ത് കൊവിഡ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗികളില്‍ ഒരാളായിരുന്നു ആയത്ത്. കൊവിഡ് ഡെല്‍റ്റ വകഭേദം ബാധിച്ച് ജൂണ്‍ അവസാനമാണ് ആയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

സ്ഥിതി മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കൃത്രിമ റെസ്പിറേറ്ററുകളും ട്യൂബുകളും നിറഞ്ഞതായിരുന്നു ദിവസങ്ങള്‍. ഒടുവില്‍ ഒരു മാസത്തെ മനസാന്നിധ്യം വിടാതെയുള്ള പോരാട്ടത്തിലൂടെയാണ് ആയത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. 

കൊവിഡ് വന്നപ്പോള്‍ ഭയം നിറഞ്ഞ് കാഴ്ചകളെല്ലാം മങ്ങിയ അവസ്ഥയായെന്ന് ആയത്ത് പറഞ്ഞു. അച്ഛനെയും അമ്മയെയും പിരിയാന്‍ തനിക്ക് ആവുമായിരുന്നില്ല. തനിക്ക് മരിക്കേണ്ടായിരുന്നു, ആരും തനിക്ക് വേണ്ടി കരയാനും ആഗ്രഹിച്ചിരുന്നില്ലെന്നും ആയത്ത് പറഞ്ഞു.

Related News