കുവൈത്തിൽ റെസിഡഷ്യല്‍ ഫ്ലാറ്റുകളുടെ ഒക്യൂപ്പെന്‍സി നിരക്കില്‍ 24 ശതമാനം ഇടിവ്.

  • 12/08/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 24.5 ശതമാനം കൂടിയെന്ന് കണക്കുകള്‍. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് ആകെ 242,499 രണ്ട് ബെഡ്റൂം ഫ്ലാറ്റുകളാണ് ഉള്ളത്. 90,760 ഫ്ലാറ്റുകളുടെ ഒരു ബെഡ് റൂം ഉള്ളതാണ്. 

46,420 എണ്ണത്തിലാണ് മൂന്ന് ബെഡ് റൂം ഉള്ളത്. 15,300 സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റുകളുമുണ്ട്. നാല് ബെഡ് റൂം ഉള്ളത് 1,500 അപ്പാര്‍ട്ട്മെന്‍റുകളില്‍ മാത്രമാണ്. രണ്ട്, മൂന്ന് ബെഡ് റൂം ഉള്ള അപ്പാര്‍ട്ട്മെന്‍റുകളുടെ 84.5 ശതമാനത്തിലും താമസക്കാരുണ്ട്. ഒരു ബെഡ് റൂം അപ്പാര്‍ട്ട്മെന്‍റുകളില്‍ 84.7 ശതമാനത്തിലും സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റുകളില്‍ 87 ശതമാനത്തിലും താമസക്കാരുണ്ട്. 

കൊവിഡ് പ്രതിസന്ധി മൂലം കുറഞ്ഞ വാടകയുള്ള ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാരേറി. നാല് വര്‍ഷത്തിനിടെ ഒഴിഞ്ഞ കിടക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണത്തില്‍ 24.5 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും പഠനം പറയുന്നു.

Related News