ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ എംബസ്സി.

  • 12/08/2021

കുവൈത്ത് സിറ്റി: കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. വെര്‍ച്വല്‍ ആയി നടക്കുന്ന ചടങ്ങിലേക്ക് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെയും ഒപ്പം സുഹൃത്തുക്കളെയും ക്ഷണിച്ചിട്ടുണ്ട്. 

എംബസി അങ്കണത്തില്‍ സ്ഥാനപതി സിബി ജോര്‍ജ് രാവിലെ എട്ട് മണിക്ക് ത്രിവര്‍ണ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും. ചടങ്ങ് എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കാണാനാകും. 

കുവൈറ്റിലെ എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും, ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ 08.00 മണിക്ക്  ഇന്ത്യൻ എംബസിയോടൊപ്പം വെര്‍ച്വല്‍ ആയി ചേരാനും ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് വൈകിട്ട് ആറുമണി മുതൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എംബസി ഒരു സംഗീത സായാഹ്നവും സംഘടിപ്പിക്കും. എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇവ തത്സമയം സംപ്രേഷണം ചെയ്യും.

Related News