ജലീബ് ശുവൈഖിൽ നിയമം ലംഘനം നടത്തുന്ന പ്രവാസികളെയും, ക്രിമിനലുകളെയും നാടുകടത്തും

  • 12/08/2021

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിൽ നടപ്പാക്കിയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ജലീബ് പ്രദേശത്ത് താമസിക്കുന്ന പ്രവാസികളെ ഭരണപരമായി നാടുകടത്തണമെന്ന് ജലീബ് ശുവൈഖിലെ  സ്ഥിതിഗതികളിലെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട സംയുക്ത മന്ത്രിതല സമിതി ആവശ്യപ്പെട്ടു. 

എല്ലാ നിയമലംഘനങ്ങളും രേഖപ്പെടുത്തുക, ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക, ഈ ലംഘനങ്ങൾ പരിമിതപ്പെടുത്താനുള്ള ഒരു സംവിധാനം കൊണ്ട് വരിക എന്നതെല്ലാം കമ്മിറ്റിയുടെ ചുമതലകളിൽ വരുന്നതാണ്. തുടരെയുള്ള നിയമലംഘനങ്ങളും അക്രമങ്ങളും തുടരുന്നതിനാലാണ് നടപടികൾ ശക്തമാക്കുന്നത്. 

ജൂലൈ 27ന് ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചും നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ചും ചര്‍ച്ച നടന്നുവെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

Related News