കേ​ര​ള​ത്തി​ൽ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സീ​ക​രി​ച്ച​വ​രി​ൽ 40,000 ത്തി​ല​ധി​കം പേ​ർ​ക്ക് കൊറോണ: ആശങ്കയ്ക്ക് ഇടയക്കുന്നതാണെന്ന് കേന്ദ്രം

  • 12/08/2021


ന്യൂ ഡെൽഹി: കേ​ര​ള​ത്തി​ൽ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സീ​ക​രി​ച്ച​വ​രി​ൽ 40,000 ത്തി​ല​ധി​കം പേ​ർ​ക്ക് കൊറോണ ബാ​ധി​ച്ചി​താ​യി റിപ്പോർട്ട്. ഇത്തരത്തിൽ രാ​ജ്യ​ത്ത്​ ആ​കെ ഒ​രു ല​ക്ഷം പേ​ർ​ക്കാ​ണ്​ കൊറോണ ബാധിച്ചത്. 

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​രി​ക്കു​ന്ന പ്ര​തി​രോ​ധ​ശേ​ഷി​യെ മ​റി​ക​ട​ക്കു​ന്ന കൊറോണ വ്യാപനം ( ​​ബ്രേ​ക്ക്​ ത്രൂ ​ഇ​ൻ​ഫ​ക്​​ഷ​ൻ)​​ ആശങ്കയ്ക്ക് ഇടയക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ രീതിയിൽ രോഗവ്യപനം ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടികാട്ടുന്നു. 

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍നി​ന്ന്​ വൈ​റ​സിന്റെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍കാ​ന്‍ കേ​​ര​​​ള​ത്തോ​ട്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. കൊറോണ വ​ക​ഭേ​ദം ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റി​ൽ തി​രി​ച്ച​റി​യു​ക​ പ്ര​യാ​സ​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്​ കോറോണയുടെ മ​റ്റൊ​രു വ​ക​ഭേ​ദ​ത്തി​ലേ​ക്കാ​ണ്​ പു​തി​യ കണ്ടെത്തൽ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​​ വി​ദ​ഗ്​​ധ സ​മി​തി വി​ല​യി​രു​ത്ത​ൽ.

പ​ത്ത​നം​തി​ട്ട​യി​ലാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ കൊറോണ​ ബാ​ധി​ച്ച​ത്. ആ​ദ്യ വാ​ക്‌​സി​ന്‍ എ​ടു​ത്ത ശേ​ഷം പ​ത്ത​നം​തി​ട്ട​യി​ല്‍ രോഗം ബാ​ധി​ച്ച​ത് 14,974 പേ​ര്‍ക്കാ​ണ്. ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ 5,042 പേ​ര്‍ക്കും. നി​ല​വി​ൽ ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​ക​ഭേ​ദം ഡെ​ല്‍റ്റ വൈ​റ​സ് ത​ന്നെ​യാ​ണോ കേ​ര​ള​ത്തി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ വ​ന്ന​തെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ അ​ടു​ത്ത ആ​ഴ്​​ച​യോ​ടെ വീ​ണ്ടും എ​ത്തും. ഒ​രു ത​വ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ വീ​ണ്ടും രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ന്ന​തും കേ​ര​ള​ത്തി​ല്‍ പ​ല ജി​ല്ല​ക​ളി​ല്‍നി​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്​​തി​ട്ടു​ണ്ട്.

വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ​യും മ​റി​ക​ട​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വൈ​റ​സാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വ്യാ​പ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​നം സ​ന്ദ​ര്‍ശി​ച്ച വി​ദ​ഗ്​​ധ സ​മി​തി അം​ഗ​ത്തിന്റെ വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ രാ​ജ്യ​ത്ത്​ പ്ര​തി​ദി​നം റി​​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന കൊറോണ കേ​സു​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ പ​കു​തി​യോ​ള​വും സം​സ്ഥാ​ന​ത്താ​ണ്.

Related News