കുവൈത്തില്‍ നിന്ന് വരുന്നവര്‍ക്ക് യുകെയില്‍ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധം

  • 12/08/2021

കുവൈത്ത് സിറ്റി: കുവൈത്ത് അടക്കം മീഡിയം റിസ്ക്കുള്ള ഓറഞ്ച് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ ഹോം ക്വാറന്‍റൈന്‍ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റെന്ന് ബ്രിട്ടണിലെ കുവൈത്ത് എംബസി. കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഉള്‍പ്പെടെ ഹോം ക്വാറന്‍റൈന്‍ നിബന്ധന പാലിക്കണം.

കുവൈത്തില്‍ നിന്ന് ബ്രിട്ടണിലേക്ക് വരുന്നവര്‍ 10 ദിവസമാണ് ഹോം ക്വാറന്‍റൈനില്‍ കഴിയേണ്ടതെന്ന് എംബസി അറിയിച്ചു. ഈ നടപടിക്രമം പാലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ ഉണ്ടാകും. 1000 മുതല്‍ പതിനായിരം പൗണ്ടുകള്‍ വരെ പിഴയും ചുമത്തപ്പെട്ടേക്കാം. 

ബ്രിട്ടീഷ് അതോറിറ്റി അംഗീകരിച്ച ലാബുകളില്‍ രണ്ട് തവണ കൊവിഡ് പരിശോധനയും നടത്തണം. രാജ്യത്ത് എത്തി കഴിഞ്ഞുള്ള രണ്ടാമത്തെയും എട്ടാമത്തെയും ദിവസമാണ് പരിശോധന നടത്തേണ്ടത്. ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്‍റൈന്‍ അവസാനിപ്പിക്കാം. 

Related News