ഉച്ച സമയത്തെ ജോലി വിലക്ക്; കുവൈത്തിൽ ഈ വര്‍ഷം നിയമലംഘനങ്ങള്‍ കുറഞ്ഞു.

  • 12/08/2021

കുവൈത്ത് സിറ്റി: കടുത്ത ചൂട് കാരണം ഉച്ചസമയത്ത് ഏര്‍പ്പെടുത്തിയ ജോലി വിലക്ക് ഇത്തവണ മികച്ച രീതിയില്‍ പാലിക്കപ്പെട്ടതായി വിലയിരുത്തല്‍. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ച സമയത്ത് ജോലി ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും നടത്തിയ അവബോധം കാരണം ഈ വര്‍ഷം നിയമലംഘനങ്ങള്‍ വളരെ കുറഞ്ഞതായാണ് കണക്കുകള്‍. ഇന്നലെ മാന്‍പവര്‍ അതോറിറ്റിയുടെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി വര്‍ക്ക് ടീം ഉച്ചസമയത്ത് അല്‍ മസൈല്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

13 തൊഴിലാളികളെ ഉച്ച സമയത്ത് ജോലി എടുപ്പിച്ചതിന് അഞ്ച് കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും മാന്‍പവര്‍ അതോറിറ്റിയുടെ വര്‍ക്ക് ടീം തലവന്‍ അഹമ്മദ് ധഷ്ടി പറഞ്ഞു.

Related News