കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആദ്യാമായാണ് കോവിഡ് ബാധിച്ചു ഒരു ഡോക്ടർ മരണപ്പെടുന്നത്., ഈജിപ്ഷ്യൻ സ്വദേശിയായ ഡോ. താരിഖ് മുഖൈമർ ആണ് മരിച്ചത്. കുവൈത്തിലെ Zain ഹോസ്പിറ്റലിൽ ENT സ്പെഷ്യലിസ്റ് ആയിരുന്നു , നിരവധി വര്‍ഷമായി കുവൈത്തിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊറോണ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലായിരുന്നു. ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബ അനുശോചനം അറിയിച്ചു. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നതും മരിച്ചവരിൽ ഡോക്ടര്‍ ഉൾപ്പെട്ടതും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികള്‍ അടക്കമുള്ളവരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?