കുവൈത്തി നിര്‍മ്മാതാവിന്‍റെ സിനിമ സരജാവോ ഫിലിം ഫെസ്റ്റിവലില്‍

  • 13/08/2021

കുവൈത്ത് സിറ്റി: ബോസ്നിയില്‍ നടക്കുന്ന പ്രസിദ്ധമായ സരജാവോ ഫിലിം ഫെസ്റ്റിവലില്‍ ഇറാഖ് വംശജനും ലണ്ടണില്‍ സംവിധായകനുമായ മെയ്സൂണ്‍ പച്ചാച്ചിയുടെ സിനിമ പ്രദര്‍ശിപ്പിക്കും. കർഫ്യു  സമയത്ത് ബാഗ്ദാദി പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. 2012 ൽ സിനിമയുടെ തിരക്കഥയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഈ സംരംഭത്തിന്റെ എഴുത്തുകാരനും സംവിധായകനുമായി സഹകരിക്കാൻ തുടങ്ങിയതായി നിർമ്മാതാവ് തലാൽ അൽ-മുഹന്ന പറഞ്ഞു.

കുവൈത്തി കമ്പനിയായ ലിങ്ക്ഡ് പ്രൊഡക്ഷന്‍സിലൂടെ തലാല്‍ അല്‍ മുഹന്നയും സിനിമയുടെ സഹനിര്‍മ്മാതാവണ്. ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവടങ്ങളില്‍ നിന്നുള്ള നിര്‍മ്മാതാക്കള്‍ ഒത്തുച്ചേര്‍ന്നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, വിഷന്‍സ് സുഡ് ഇഎസ്ടി (സ്വിറ്റ്സര്‍ലന്‍ഡ്), ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹായത്തോടെയുമാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.

Related News