കുവൈത്തിൽ പൗരന്മാരും പ്രവാസികളും ചിലവഴിക്കുന്ന തുക വര്‍ധിച്ചു.

  • 13/08/2021

കുവൈത്ത് സിറ്റി: പൗരന്മാരും പ്രവാസികളും ചിലവഴിക്കുന്ന തുകയുടെ കാര്യത്തില്‍ 2021 ആദ്യ പാദത്തില്‍ വന്‍ കുതിച്ചു ചാട്ടം. ചെലവഴിക്കല്‍ 46.5 ശതമാനം വര്‍ധിച്ച് 15.6 മില്യണ്‍ ദിനാറിലെത്തി. 2020 ആദ്യ പാദത്തില്‍ ഇത് 10.6 മില്യണ്‍ ദിനാര്‍ മാത്രമായിരുന്നു. 4.9 ബില്യണ്‍ ദിനാര്‍ ആണ് വര്‍ധന. 

കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ന്‍റെ ആദ്യ പാദത്തില്‍ ചെലവഴിച്ചതിനേക്കാള്‍ തുക 2021 ആദ്യ പാദത്തില്‍ ചെലവഴിക്കപ്പെട്ടുവെന്നാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്‍റെ കണക്കുകള്‍. 2019 ആദ്യ പാദത്തില്‍ 11.9 ബില്യണ്‍ ദിനാര്‍ മാത്രമായിരുന്നു ചെലവഴിച്ചിരുന്നത്. 

കൊവിഡ‍് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ എത്തുന്നതും നിയന്ത്രണങ്ങള്‍ കുറഞ്ഞതും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതുമൊക്കെയാണ് ചെലവഴിക്കല്‍ കൂടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

Related News