സെപ്റ്റംബർ അവസാനത്തോടെ കുവൈത്തിൽ ജന ജീവിതം സാധാരണനിലയിലേക്ക്; പ്രധാനമന്ത്രി.

  • 14/08/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിനേഷൻ, സെപ്റ്റംബർ അവസാനത്തോടെ 70 ശതമാനത്തിലെത്തുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. ജനസംഖ്യയുടെ 2.6 മില്യൺ (66 ശതമാനം)  വാക്സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സെപ്റ്റംബർ അവസാനത്തോടെ ഇത് 70 ശതമാനം ആകും. ഇതോടെ  ആർജിത പ്രതിരോധശേഷി കൈവരുമെന്നും സ്വാഭാവികമായി ജീവിതം സാധാരണ നിലയിലേക്ക് തിരികെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News