കുവൈത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി ഫേസ്ബുക്ക്.

  • 14/08/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് ആണെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍. 2021 രണ്ടാം പാദത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന 31 ശതമാനം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. 

റഷ്യന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കായ ഒഡ്നോക്ലാസ്നിക്കി 19.9 ശതമാനം പേരുമായി രണ്ടാം സ്ഥാനത്താണ്. ബ്ലോഗ്ഗിംഗ് പ്ലാറ്റ്ഫോമായ ടംബ്ലര്‍ 16.3 ശതമാനം പേരാണ് ഉപയോഗിക്കുന്നത്. 13.4 ശതമാനം പേരുമായി ഇന്‍സ്റ്റഗ്രാം നാലാം സ്ഥാനത്താണ്. പിന്നെയുള്ളത് ട്വിറ്ററാണ്. 

അതേസമയം, 35.9 ശതമാനവുമായി കുവൈത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സൈറ്റ് ടിക്ക് ടോക്കാണ്. 32.5 ശതമാനവുമായി യൂട്യൂബ് രണ്ടാമതും 11.5 ശതമാനവുമായി നെറ്റ്‍ഫ്ലിക്സ് മൂന്നാമതുമാണ്.

Related News