സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

  • 15/08/2021


ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആണ്‍കുട്ടികള്‍ക്ക് സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നമ്മുടെ നാട്ടില്‍ പ്രയാസമില്ല. മുമ്പ്, സൈനിക് സ്‌കൂളുകളില്‍ ആണ്‍കുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവര്‍ക്ക് മാത്രമാണ് സൈനിക പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, രാജ്യത്തെ സേവിക്കാന്‍ സ്വപ്നം കാണുന്ന പെണ്‍മക്കള്‍ക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാന്‍ ഇനി തടസ്സമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തില്‍ ചേര്‍ന്നോ അല്ലെങ്കില്‍ ഒരു സൈനിക ഓഫീസര്‍ ആയോ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും ഇവിടെ പ്രവേശനം നേടാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയില്‍ (AISSEE) വിജയിക്കണം. ഈ പരീക്ഷയിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് ആറാം ക്ലാസിലും ഒന്‍പതാം ക്ലാസിലും സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാം. പരീക്ഷയില്‍ വിജയിച്ചാല്‍ പെണ്‍കുട്ടികള്‍്കക്കും സൈനിക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കും. ഈ ക്ലാസുകളിലെ പ്രവേശനത്തിന്, വിദ്യാര്‍ത്ഥിയുടെ പ്രായം കുറഞ്ഞത് 10 മുതല്‍ 12 വയസ്സ് വരെ ആയിരിക്കണം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ sainikschooladmission.in
സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം ഒ.എം.ആര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ

Related News