സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ നിലയില്‍; കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് കുവൈത്ത് മടങ്ങുന്നു, റോഡുകളിൽ തിരക്ക്.

  • 16/08/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയും വാക്സിനേഷന്‍ പ്രക്രിയ അതിവേഗം മുന്നോട്ട് പോകുന്ന സാഹചര്യത്തിലും കുവൈത്ത് സാധാരണ ജനജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ നിലയിലേക്ക് തിരികെയെത്തി. 

ഇതോടെ നിരത്തുകള്‍ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള കാലത്തേ പോലെ സജീവവും തിരക്കുള്ളതുമായി, മിക്ക റോഡുകളിലും ട്രാഫിക് ജാം അനുഭവപ്പെട്ടു.  രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പുര്‍ണ തോതില്‍ പ്രവര്‍ത്തിക്കണമെന്ന മന്ത്രിസഭ തീരുമാനത്തോട് വളരെ മികച്ച പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നനുമുണ്ടായത്. 

വിദ്യാഭ്യാസ, നീതികാര്യ, സാമൂഹ്യകാര്യ മന്ത്രാലയങ്ങളിലും കുവൈത്ത് ക്രെഡിറ്റ് ബാങ്കിലും 100 ശതമാനം ഹാജര്‍ രേഖപ്പെടുത്തി. അഞ്ച് ശതമാനത്തില്‍ താഴെയാണ് മറ്റെല്ലാം മേഖലകളിലും അവധിയെടുത്തവര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നും ഓഫീസുകളുടെ പ്രവര്‍ത്തനം.

Related News