കുവൈത്തിലെ ഇന്ത്യൻ കൈത്തറി വാരാഘോഷത്തിന് സമാപനം.

  • 16/08/2021

 കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ കൈത്തറി വാരഘോഷം സമാപിച്ചു. കുവൈറ്റിൻറെ  പരമ്പരാഗത നെയ്ത്തിന്റെ മ്യുസിയമായ   അൽ സാദു ഹൗസിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ്, അൽസാദു സൊസൈറ്റി വൈസ് ചെയർപേഴ്സൺ മസീറ അലൻസി തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

കുവൈത്തിൽ ഇന്ത്യയുടെ ഉൽപന്നങ്ങളുടെ ഇറക്കുമതിയും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇതുപോലുള്ള നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന്  അംബാസഡർ ശ്രീ സിബി ജോർജ് പറഞ്ഞു.

കൈത്തറി വാരാഘോഷത്തിന്റെ ഭാഗമായി, കുവൈറ്റിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. 

കുവൈത്തുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രകടമാക്കുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രമോട്ട് ചെയ്യുന്നതിൻ്റെയും ഭാഗമായാണ് ഇന്ത്യൻ എംബസി കഴിഞ്ഞയാഴ്ച കൈത്തറി വാരാഘോഷം സംഘടിപ്പിച്ചത്.

എല്ലാ ഇന്ത്യൻ പൗരന്മാരെയും ഏതെങ്കിലും കൈത്തറി വസ്ത്രം ധരിച്ച് അവരുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ #MyHandloomMyPride, #IndianHandloomWeekinKuwait എന്ന ഹാഷ്‌ടാഗിൽ അപ്‌ലോഡ് ചെയ്യുന്നതിനായി എംബസി ഒരു സോഷ്യൽ മീഡിയ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. 

Related News