കുവൈത്തില്‍ 90,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യ മന്ത്രാലയം.

  • 16/08/2021

കുവൈത്ത് സിറ്റി: കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്ത  110,000 വിദ്യാര്‍ഥികളില്‍  90,000 കുട്ടികൾക്ക് വാക്സിനേഷൻ നൽകിയതായി അധികൃതര്‍ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 12 മുതൽ 15 വയസ്സുവരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഫൈസര്‍ വാക്സിന് അടിയന്തിര അനുമതി നല്‍കിയത്.  അടുത്ത മാസത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ രണ്ട് ഡോസ് വാക്സിൻ ലഭ്യമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. 

അതിനിടെ രാജ്യത്താകെയുള്ള വിദ്യാര്‍ഥികളില്‍ 40 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്സിനെഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.  വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി വാക്സിൻ സ്വീകരിക്കുന്നതിന് തയ്യാറാകേണ്ടതിന്‍റെ  ആവശ്യകത മന്ത്രാലയം ഓർമിപ്പിച്ചു. 12 മുതല്‍ പ്രായമുള്ളവര്‍ക്ക് കൂടി കുത്തിവെപ്പ് എടുത്ത് കഴിയുന്നതോടെ കൊറോണ വൈറസിനെതിരായ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Related News