കുവൈറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ ചെലവ് 10 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് മന്ത്രിസഭ തീരുമാനം

  • 17/08/2021

കുവൈത്ത് സിറ്റി: ജനറൽ റിസർവിലെ പണലഭ്യതയുടെ കുറവും പൊതു ബജറ്റിലെ കമ്മി നേരിടാൻ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ചുള്ള സാമ്പത്തിക കാര്യ സമിതിയുടെ ശുപാർശകളില്‍ പഠനം നടത്തി മന്ത്രിസഭ. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്‍റെ അധ്യക്ഷതയില്‍ സെയ്ഫ് കൊട്ടാരത്തില്‍ ഇന്നലെ  മന്ത്രിസഭയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സാമ്പിത്തിക കാര്യങ്ങള്‍ ചര്‍ച്ചയായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ ചെലവുകള്‍ പത്ത് ശതമാനം കുറയ്ക്കണമെന്നാണ് മന്ത്രിസഭ തീരുമാനം. 

ഒപ്പം സര്‍ക്കാരിന് ലഭിക്കാനുള്ള കുടിശികകള്‍ എത്രയും വേഗം ലഭിക്കുന്നത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വേണം. കൂടാതെ, പ്രാദേശികമായതും വിദേശത്ത് നിന്നുള്ളതും ഉള്‍പ്പെടെ എല്ലാ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളുമെല്ലാം പരിമിതപ്പെടുത്താനാണ് തീരുമാനം. 

Related News