സാമൂഹിക സുരക്ഷ: കുവൈറ്റ് സര്‍ക്കാര്‍ ചെലവാക്കിയത് 1.25 ബില്യണ്‍ ദിനാര്‍.

  • 17/08/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം സാമൂഹിക സുരക്ഷയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 1.25 ബില്യണ്‍ ദിനാര്‍ എന്ന് കണക്കുകള്‍. തൊഴിലില്ലായ്മ ഇനത്തില്‍ മാത്രം 604.3 മില്യണ്‍ ദിനാര്‍ ആണ് സര്‍ക്കാര്‍ ചെലവാക്കിയത്. രോഗികൾക്കും  ഭിന്നശേഷിക്കാര്‍ക്കും വേണ്ടി 178.455 മില്യണ്‍ ആണ് ചെവഴിച്ചത്. 

അതില്‍ 643,600 ദിനാര്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകപ്പുകളും ചെലവാക്കിയപ്പോള്‍ 177.8 മില്യണ്‍ ആണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയത്. 2020-21ല്‍ പ്രായമായവര്‍ക്കായി 225,900 മില്യണ്‍ ദിനാര്‍ ആണ് സര്‍ക്കാര്‍ ചെലവാക്കിയത്. കുടുംബത്തിന്‍റെയും കുട്ടികളുടെയും സാമൂഹിക സുരക്ഷയ്ക്കായി 13.25 മില്യണ്‍ ദിനാറും വീട് നിര്‍മ്മാണത്തിന് 112.87 മില്യണ്‍ ദിനാറും സര്‍ക്കാര്‍ നല്‍കി.

Related News