ഇന്ത്യൻ എംബസ്സി 'ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF)' ദിനവും ഓപ്പൺ ഹൗസും സംഘടിപ്പിക്കുന്നു.

  • 17/08/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ  അംബാസിഡർ സിബി ജോർജ്ജുമായിയുളള വിർച്യുൽ ഓപ്പൺ ഹൗസ് ഓഗസ്റ്റ് 20 വെള്ളിയാഴ്ച 04.00 PM ന് നടത്തും. 'ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്' (ICWF) ദിനാഘോഷത്തെ തുടർന്നായിരിക്കും ഓപ്പൺ ഹൌസ് നടത്തുക. താൽപ്പര്യമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയങ്ങളിൽ  ചോദ്യങ്ങൾ അയയ്ക്കാം, പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ രീതയിലുളള പൂർണ്ണമായ പേര്, ഫോൺ നമ്പർ, സിവിൽ ഐഡി നമ്പർ, വിലാസം. ഉൾപ്പെടെയുളള വിശദാംശങ്ങളുമായി community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ സന്ദേശം അയക്കാം. 

വെർച്വൽ ഓപ്പൺ ഹൗസിനുള്ള ലിങ്ക്:
ലോഗിൻ വിശദാംശങ്ങൾ :
മീറ്റിംഗ് ഐഡി: 964 5011 3776
പാസ്കോഡ്: 559124

ചോദ്യോത്തര സെഷൻ ഒഴികെയുള്ള പരിപാടി തത്സമയം 
എംബസിയുടെ ഫേസ്ബുക്ക് വഴി വീക്ഷിക്കാം. 

Related News