ധനമന്ത്രാലയത്തില്‍ മൂന്ന് വര്‍ഷത്തിനിടെ നിയമിച്ചത് 557 സ്വദേശികളെ, പ്രവാസികൾ 3 ശതമാനം മാത്രം.

  • 19/08/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 557 കുവൈത്തികളെ മാത്രമാണ് ധനമന്ത്രാലയത്തില്‍ നിയമിച്ചിട്ടുള്ളതെന്ന് ധനമന്ത്രി ഖലീഫ് ഹമദ്ദ. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 102 ആയി. ആകെ ജീവനക്കാരുടെ മൂന്ന് ശതമാനമാണ് പ്രവാസികള്‍. 

സാദ് അല്‍ ഖന്‍ഫോര്‍ എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. അതേസമയം, സ്വദേശിവത്കരണം സംബന്ധിച്ച സിവില്‍ സര്‍വ്വീസ് കമ്മീഷന്‍റെ നയങ്ങള്‍ മന്ത്രാലയം നടപ്പാക്കി വരികയാണെന്നും മന്ത്രി വിശദീകരിച്ചു. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈത്ത് പൗരന്മാര്‍ക്ക് പുതിയതായി ജോലി നല്‍കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 328 ഒഴിവുകളിലേക്ക് ജീവനക്കാരെ വേണമെന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

Related News