കുവൈത്ത് അംഗീകരിക്കാത്ത വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശനം; വ്യവസ്ഥ ഇങ്ങനെ.

  • 19/08/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍. ഫൈസര്‍, ഓക്സ്ഫഡ്, മോഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഒരു ഡോസുമാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. 

ഇതില്‍ ഏതെങ്കിലും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കുവൈത്ത് അംഗീകരിക്കാത്ത സിനോഫാര്‍മ, സിനോവാക്, സ്പുട്നിക്ക് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കുവൈത്തിലേക്ക് വരാനാകും. എന്നാല്‍, രാജ്യത്ത് എത്തി കഴിഞ്ഞ് കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിന്‍റെ ഒരു ഡോസ് സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.

കൂടാതെ രാജ്യത്ത് എത്തുന്നതിനുമുമ്പ് 72 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പിസിആർ പരിശോധന നടത്തിയിരിക്കണം, 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ വിധേയമാകണം, ആറാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തുക, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കഴിഞ്ഞ് മറ്റൊരു 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണം, ശ്ലോനാക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുക, "കുവൈറ്റ് മുസാഫർ" പ്ലാറ്റ്ഫോമിലൂടെ എത്തുന്നതിനുമുമ്പ്  രണ്ട് റെസ്റ്റുകളുടെയും തുക നൽകണം. എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 

Related News