ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്മെൻറ്; പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവിയുമായി ഇന്ത്യൻ അംബാസഡർ ചര്‍ച്ച നടത്തി.

  • 19/08/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആക്റ്റിംഗ് ഡയറക്ടർ ജനറൽ  മുബാറക് അൽ അസ്മിയുമായി ചര്‍ച്ച നടത്തി. ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രധാനമായും മാനവ വിഭവശേഷി, ഗാർഹിക തൊഴിലാളികളുടേയും, നഴ്‌സുമാരുടെയും റിക്രൂട്മെന്റ്, എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കൂടാതെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി  എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

Related News