വാക്സിനേഷനില്‍ ഇളവ്; 85 ശതമാനം അപേക്ഷകളും ആരോഗ്യ മന്ത്രാലയം തള്ളി.

  • 19/08/2021

കുവൈത്ത് സിറ്റി: ആരോഗ്യ കാരണങ്ങളാല്‍ വാക്സിനേഷനില്‍ നിന്ന് ഇളവ് വേണമെന്ന ആവശ്യവുമായി വിദഗ്ധ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത് മുന്നൂറിലേറെ അപേക്ഷകള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ലഭിച്ച അപേക്ഷകളില്‍ 85 ശതമാനം അപേക്ഷകളും കമ്മിറ്റി തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ച വ്യവസ്ഥകള്‍ പാലിക്കാത്തതും എന്തിന് ഇളവ് നല്‍കണമെന്നത് വ്യക്തമാക്കാത്തതുമാണ് അപേക്ഷകള്‍ തള്ളാനുള്ള കാരണം. രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടക്കം ഉണ്ടെങ്കില്‍ മാത്രമേ വാക്സിനേഷനില്‍ നിന്ന് ഇളവ് ലഭിക്കൂ.

Related News