വഫ്രയില്‍ കോവിഡ് വാക്സിനേഷന്‍ സെന്‍റര്‍ ആരംഭിച്ചു

  • 19/08/2021

കുവൈത്ത് സിറ്റി : രാജ്യത്തെ തെക്കന്‍ മേഖലയായ വഫ്രയില്‍ കോവിഡ് വാക്സിനേഷന്‍ സെന്‍റര്‍ ആരംഭിച്ചു. 5,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ കേന്ദ്രം വഫ്ര നിവാസികൾക്ക് മാത്രമായിരിക്കും സേവനം നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 40 ആയി ഉയര്‍ന്നു. രാജ്യത്തെ ഒരു വാക്സിനേഷൻ സെന്ററിൽനിന്ന് പ്രതിദിനം ശരാശരി 1000 പേർക്ക് വാക്സീൻ നൽകുന്നുവെന്നാണ് കണക്ക്.അതേസമയം ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ സെന്ററിൽ നിന്ന് പ്രതിദിനം 5000 മുതൽ 6000 പേർക്ക് നല്‍കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് റജിസ്റ്റർ ചെയ്തിട്ടും അപ്പോയ്മെന്ര് ലഭിച്ചില്ലെങ്കിൽ റജിസ്ട്രേഷനിലെ അപാകതയോ എസ്‌എം‌എസ് ശ്രദ്ധിക്കാത്തതോ ആകാം കാരണമെന്നും  അത്തരക്കാർ റജിസ്ട്രേഷൻ പരിശോധിച്ച് വിവരങ്ങൾ പുതുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി . 

മിഷ്‌റഫ് രാജ്യാന്തര പ്രദർശന നഗരിയിൽ കോവിഡ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐടി ഡെസ്കിൽ അന്വേഷിച്ചാലും വിവരങ്ങള്‍ അറിയാമെന്ന് അധികൃതര്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയം അയച്ച  എസ്‌എം‌എസ് നഷ്ടമായെങ്കിൽ വീണ്ടും റജിസ്റ്റർ ചെയ്യണമെന്നും രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും സെപ്റ്റംബറിനകം ആദ്യ ഡോസ് നല്‍കാനാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു. 

Related News