താലിബാന്റെ ആക്രമണത്തിൽ അഫ്‌ഗാനിലെ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയ ഫിറോസ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

  • 19/08/2021



കാബൂൾ: താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 
ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഓടിയൊളിക്കേണ്ട അവസ്ഥ. ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് കാബൂളിൽ നിന്നും പുറത്തുവരുന്നത്. താലിബാന്റെ ആക്രമണത്തിൽ അഫ്‌ഗാനിലെ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാൻ വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാൻ കലാപത്തെ ചെറുക്കുന്നതിൽ അവർ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്, അഫ്ഗാൻ വ്യോമസേനയിലെ രാജ്യത്തെ രണ്ടാമത്തെ വനിതാ പൈലറ്റായിരുന്നു സഫിയ. താലിബാൻ ആംഗങ്ങൾ കല്ലെറിഞ്ഞാണ് സഫിയയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല.

സഫിയ ഫിറോസിനെ ഇന്ന് രാവിലെ പരസ്യമായി കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സഫയിയയെ കൂടാതെ നിരവധി ആളുകളെ സമാനരീതിയിൽ കൊലപ്പെടുത്തത്തിയെന്നാണ് റിപ്പോർട്ടുകൾ. സഫിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കരസേനയിൽ തന്നെ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുഹമ്മദ് ജവാദ് നജാഫിയാണ് സഫിയയുടെ ഭർത്താവ്. അഫ്ഗാൻ വ്യോമസേനയുടെ ഭാഗമാണെന്നതിൽ സഫിയ അഭിമാനിച്ചിരുന്നു. താലിബാൻ കലാപം, മണ്ണിടിച്ചിൽ, എന്നിവ ഉണ്ടായപ്പോഴൊക്കെ സഫിയ ശക്തമായ നിലപാടുകൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Related News