കുവൈത്തിൽ കോവിഡ് -19 വ്യാപനം കുറയുന്നു, ജാബർ ആശുപത്രിയിൽ 3 തീവ്രപരിചരണ വാർഡുകൾ അടച്ചു.

  • 21/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് -19 വ്യാപനം  കുറഞ്ഞതിനെ തുടർന്ന് ജാബർ അൽ അഹ്മദ്   ആശുപത്രിയിലെ 3 തീവ്രപരിചരണ വാർഡുകൾ അടച്ചുപൂട്ടുന്നതായി നെഞ്ചുരോഗങ്ങളുടെയും തീവ്രപരിചരണത്തിന്റെയും കൺസൾട്ടന്റ് ഡോ. അബ്ദുള്ള അൽ മുതൈരി പ്രഖ്യാപിച്ചു.

രാജ്യത്തെ കൊവിഡ് സാഹചര്യം വളരെയധികം മെച്ചപ്പെട്ടുവെന്ന് മന്ത്രിസഭ കഴിഞ്ഞ ദിവസം  വിലയിരുത്തി. രോഗമുക്തി നിരക്ക് 97.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 1.89  ശതമാനമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡിനെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. 

Related News