താലിബാൻ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു

  • 21/08/2021



ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് താലിബാൻ ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവിൽ ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്.

കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

താലിബാൻ അഫ്ഗാൻ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയു ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ ആയിരത്തോളം ഇന്ത്യക്കാർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരിൽ പലരും എംബസികളിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കണ്ടെത്തുക ദുഷ്കരമാണെന്നും അധികൃതർ പറയുന്നു.

Related News