രാജ്യം ആശ്വാസത്തിലേക്ക്; കോവിഡ് കേസുകളില്‍ വന്‍ കുറവ്

  • 21/08/2021

കുവൈത്ത് സിറ്റി : കോവിഡ് കേസുകള്‍ വന്‍ തോതില്‍  കുറഞ്ഞതോടെ രാജ്യം പതിയെയാനെങ്കിലും സാധാരണ നിലയിലേക്ക് പോകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കുറവ് കോവിഡ് കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും താഴേക്ക് കുറഞ്ഞു.  മരണസംഖ്യയിലും കാര്യമായ കുറവുണ്ട്. വിവിധ ആശുപത്രികളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുള്ളതായി ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ തിരക്ക് കുറഞ്ഞതായും വിവിധ ആശുപത്രികളില്‍ പ്രത്യേകമായി സജ്ജമാക്കിയ വാര്‍ഡുകളില്‍ പലതും തിരികെ മെഡിക്കല്‍ വാര്‍ഡുകളാക്കിയതായും അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം 250 ല്‍ താഴെയായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാബ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും കേസുകള്‍ വര്‍ദ്ധിക്കാത്തത് വലിയ ആശ്വാസമാണ് ആരോഗ്യ മന്ത്രാലയത്തിന് നല്‍കുന്നത്. ഇപ്പോയത്തെ കണക്കുകള്‍ പ്രകാരം 5329 ആക്ടീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് നിലവിലുള്ളത്. രോഗമുക്തിയുടെ കാര്യത്തിലും ആഗോള രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കുവൈത്ത്. അതിനിടെ കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്​ച ചെയ്യാന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. 

Related News