അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് സഹായിച്ചതിന് കുവൈത്തിന് നന്ദി അറിയിച്ച് അമേരിക്ക.

  • 22/08/2021

കുവൈത്ത് സിറ്റി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് യുഎസ് പൗരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ സഹായിച്ചതിന് കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് അമേരിക്ക. 

കുവൈത്ത്, ബഹറൈന്‍, ഖത്തര്‍, യുഎഇ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഇറ്റലി, കസാഖിസ്ഥാന്‍, തുര്‍ക്കി യുകെ, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ സഹകരിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം വക്താവ് നെഡ് പ്രൈസ് പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട യുഎസ് സെക്രട്ടറി നന്ദി അറിയിക്കുകയായിരുന്നു.

Related News