കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ

  • 22/08/2021

കുവൈത്ത് സിറ്റി: വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കൂടുന്നുവെന്ന മുന്നറയിപ്പ് നല്‍കി ബാഷായെര്‍ അല്‍ ഖൈര്‍ അസോസിയേഷന്‍ തലവന്‍ ഡോ. അബ്‍ദുള്‍ ഹാമിദ് അല്‍ ബിലാലി. മയക്കുമരുന്ന് കച്ചവടക്കാരും ഗ്യാങ്ങുകളും ലക്ഷ്യം വയ്ക്കുന്നത് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. 

ഇതിനൊപ്പം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും ചേരുമ്പോള്‍ ആകെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ 77 ശതമാനമാകും വിദ്യാർത്ഥികൾ. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കെമിക്കല്‍ മയക്കുമരുന്നുകള്‍ നേരിട്ട് മാനസികനിലയെയാണ്  ബാധിക്കുന്നത്. കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണം മയക്കുമരുന്ന് ആണെന്നും അല്‍ ബിലാലി പറഞ്ഞു.

Related News