വ്യാജ സൈറ്റുകള്‍;മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

  • 22/08/2021

കുവൈത്ത് സിറ്റി : സര്‍ക്കാര്‍ സൈറ്റെന്ന വ്യാജേന ഓണ്‍ലൈന്‍ സൈറ്റുകളുടെ തട്ടിപ്പിനെ കരുതിയിരിക്കണമെന്നും ബാങ്ക് ഡാറ്റകള്‍ ആര്‍ക്കും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നിരവധി പേരാണ് വ്യാജ ഓണ്‍ലൈന്‍ സൈറ്റുകളുടെ തട്ടിപ്പിനിരയായത്.ഉപഭോക്താവ് ഓണ്‍ലൈന്‍ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ കാണുന്നത് യഥാർഥ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ വിവരങ്ങളും കാര്യങ്ങളുമായിരിക്കും. 

എന്നാല്‍, സൈറ്റ് അഡ്രസില്‍ പെട്ടന്ന് ശ്രദ്ധയില്‍പ്പെടാത്ത തരത്തിലുള്ള ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. ഈ വ്യത്യാസം തിരിച്ചറിയാതെ മുമ്പോട്ട് പോകുന്നവരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. ബാങ്ക് വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ഓൺലൈനിൽ പങ്കിടരുതെന്നും വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോള്‍  ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News