താലിബാനിൽ നിന്നും രക്ഷിക്കാൻ പെൺകുട്ടികളുടെ സ്കൂൾ രേഖകൾ കത്തിച്ച് അഫ്ഗാന്‍ വിദ്യാലയ സ്ഥാപക

  • 22/08/2021


കാബൂൾ: പെൺകുട്ടികളെ താലിബാൻ ഭീകരരിൽനിന്നു സംരക്ഷിക്കുന്നതിനു അവരുടെ സ്കൂൾ രേഖകൾ തീയിട്ട് നശിപ്പിച്ച് സ്കൂൾ ഓഫ് ലീഡർഷിപ് അഫ്ഗാനിസ്താൻ സ്ഥാപക ഷബാന ബസിജ്-റാസിഖ്. പെൺകുട്ടികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ബോർഡിങ് സ്കൂളുകളുടെ സ്ഥാപകയാണിവർ. മുമ്പ് അഫ്ഗാൻ ഭരണം പിടിച്ചെടുത്തപ്പോൾ പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനു താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ താലിബാൻ ഭീകരർക്ക് ലഭിക്കാതിരിക്കുന്നതിനാണ് രേഖകൾ നശിപ്പിച്ചത്.

'പെൺകുട്ടികൾക്കുവേണ്ടിയുള്ള ബോർഡിങ് സ്കൂളിന്റെ സ്ഥാപക എന്ന നിലയിൽ എന്റെ വിദ്യാർഥിനികളുടെ രേഖകൾ കത്തിച്ചുകളയുകയാണ് ഞാൻ. അവരെ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിനല്ല, മറിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ രേഖകൾ കത്തിച്ച ഞങ്ങളുടെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ സുരക്ഷയെ പിന്തുണയ്ക്കുന്നവർക്കും ഉറപ്പുനൽകാനാണ് ഞാൻ ഈ പ്രസ്താവന നടത്തുന്നത്-അവർ ട്വീറ്റു ചെയ്തു. രേഖകൾ കത്തിക്കുന്നതിന്റെ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്.

താലിബാന്റെ നിയമം പ്രകാരം സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാൻ അനുവാദമുണ്ടെങ്കിലും ആൺകുട്ടികളും പുരുഷന്മാരും പഠിക്കുന്ന സ്കൂളുകൾ, കോളേജ്, മദ്രസ എന്നിവടങ്ങളിൽ പോയി പഠിക്കുന്നതിന് അനുവാദമില്ല. 12 വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളുമായോ ബന്ധുക്കളല്ലാത്തവരുമായോ സംസാരിക്കുന്നതിനും സ്ത്രീകൾക്ക് അനുവാദമില്ല. നിയമം ലംഘിക്കുന്നവർക്കു കടുത്തശിക്ഷയാണ് താലിബാൻ നൽകുന്നത്. കല്ലെറിഞ്ഞു കൊല്ലുക, പൊതുഇടങ്ങളിൽ അവഹേളിക്കുക, ചാട്ടവാറടി എന്നിവയാണ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കു നൽകുന്ന ശിക്ഷകൾ.

Related News