ടാങ്കര്‍ കപ്പല്‍ വികസനത്തിന് കുവൈറ്റ് ഓയില്‍ ടാങ്കേഴ്സ് കമ്പനി ചെലവഴിച്ചത് 400 മില്യണ്‍ ദിനാര്‍.

  • 22/08/2021

കുവൈത്ത് സിറ്റി: 2000 മുതല്‍ 2021വരെ ഓയിൽ ടാങ്കര്‍ കപ്പല്‍ വികസനത്തിനായി കുവൈറ്റ്  ഓയില്‍ ടാങ്കേഴ്സ് കമ്പനി (KOTC ) ചെലവഴിച്ചത് 400 മില്യണ്‍ ദിനാര്‍. ഓയില്‍ ഉത്പന്നങ്ങളും ദ്രവീകൃത വാതകവും കൊണ്ട് പോകുന്നതിനായി നിലവില്‍ 32 ഭീമൻ ക്രൂഡ് ഓയിൽ ടാങ്കറുകളാണ് കമ്പനിക്കുള്ളത്. 

ടാങ്കർ കപ്പലുകളുടെ നവീകരണം നാല് ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനിലെ ആഗോള വിപണന മേഖലയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി 2004ല്‍ തുടങ്ങി ഈ വര്‍ഷം പകുതി വരെ ഉണ്ടായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News