പ്രവാസികള്‍ക്ക് വാഹനങ്ങളുടെ ഉടമസ്ഥാവകാശം; നിയന്ത്രണം കൊണ്ട് വരാന്‍ ആഭ്യന്തര മന്ത്രാലയം..

  • 23/08/2021

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഒന്നിൽ കൂടുതൽ  വാഹനങ്ങളുടെ  ഉടമസ്ഥാവകാശം നല്‍കുന്നത് നിയമവിധേയമാക്കുന്നതിനെ കുറിച്ച് ജനറൽ ട്രാഫിക് വകുപ്പ് പഠിക്കുന്നു. നിലവില്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല. 

എന്നാല്‍, നൂറുകണക്കിന് പേർക്ക് 50ൽ കൂടുതൽ വാഹനങ്ങൾ  ഉണ്ടെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. ഒപ്പം ലൈസൻസില്ലാതെ വാങ്ങൽ, വിൽക്കൽ, പാട്ടക്കച്ചവടം എന്നിവ നടക്കുന്നുമുണ്ട്. ഇതോടെയാണ് വാഹനം അവരുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചന തുടങ്ങിയത്. 

റോഡുകളിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ട്രാഫിക്ക് വിഭാഗം ഒരു സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ താമസക്കാർ ഉപയോഗിച്ച കാറുകളിൽ വ്യാപാരം നടക്കുന്നുവെന്നാണ് കണ്ടെത്തിയത്.

Related News