പാകിസ്ഥാനി മെഡിക്കല്‍ സ്റ്റാഫുകളുടെ ഏഴാം ബാച്ച് ഉടന്‍ കുവൈത്തിലെത്തും

  • 23/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ സഹായിക്കുന്നതിനായി പാകിസ്ഥാനി മെഡിക്കല്‍ സ്റ്റാഫുകളുടെ ഏഴാം ബാച്ച് ഉടന്‍ കുവൈത്തിലെത്തും. തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ശ്വാസകോശ രോഗ വിദഗ്ധര്‍ തുടങ്ങി 245 പേരുടെ സംഘമാണ് രാജ്യത്ത് എത്തുക. 

ഇവര്‍ക്ക് വേണ്ട എന്‍ട്രി വിസയുടെ നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.  മൂന്ന് മാസത്തേക്കാണ് പാകിസ്ഥനി സംഘം കുവൈത്തില്‍ ജോലി ചെയ്യുക. ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് കൂടി സേവനം നീട്ടും.

Related News