കുവൈത്തിൽ വാക്സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുന്നു.

  • 23/08/2021

കുവൈത്ത് സിറ്റി: യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഫൈസർ വാക്സിന് പൂർണ അംഗീകാരം നൽകുന്നതോടെ കുവൈത്ത് വാക്സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാൻ എല്ലാവര്ക്കും വാക്‌സിൻ നൽകേണ്ടാതാണെന്നും,   ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം വരുന്ന സാഹചര്യത്തിൽ കൂടെയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ആരോഗ്യ വിഭാഗം അധികൃതർ എത്തുന്നത്.

തുടക്കത്തിൽ അധ്യാപകരും, മെഡിക്കൽ സ്റ്റാഫും, സേവന മേഖലയിലെ ജീവനക്കാരും, തുടർന്ന് എല്ലാവര്ക്കും നിർബന്ധിത വാക്‌സിനേഷൻ നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.  

ആരോഗ്യ കാരണങ്ങളാല്‍ വാക്സിനേഷനില്‍ നിന്ന് ഇളവ് വേണമെന്ന ആവശ്യവുമായി വിദഗ്ധ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത് മുന്നൂറിലേറെ അപേക്ഷകകളാണ് , കഴിഞ്ഞ ഞായറാഴ്ചയാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ലഭിച്ച അപേക്ഷകളില്‍ 85 ശതമാനം അപേക്ഷകളും കമ്മിറ്റി തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ച വ്യവസ്ഥകള്‍ പാലിക്കാത്തതും എന്തിന് ഇളവ് നല്‍കണമെന്നത് വ്യക്തമാക്കാത്തതുമാണ് അപേക്ഷകള്‍ തള്ളാനുള്ള കാരണം. രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടക്കം ഉണ്ടെങ്കില്‍ മാത്രമേ വാക്സിനേഷനില്‍ നിന്ന് ഇളവ് ലഭിക്കൂ.

മൊത്തം ജനസംഖ്യക്കും ഫൈസർ, മോഡേണ വാക്സിൻ ബൂസ്റ്റർ മൂന്നാം ഡോസ് നൽകാൻ യു എസ് തീരുമാനിച്ചിരുന്നു.  ഈ സാഹചര്യത്തിൽ കൂടിയാണ് എഫ്ഡിഎ വാക്സിന് പൂർണ അംഗീകാരം നൽകാൻ ഒരുങ്ങുന്നത്.

Related News