കുട്ടികൾക്കുള്ള കൊറോണ വാക്സിൻ വിതരണം; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കെന്ന് എൻ.ടി.എ.ജി.ഐ

  • 23/08/2021


ന്യൂ ഡെൽഹി: കുട്ടികൾക്കുള്ള കൊറോണ വാക്സിൻ വിതരണം ആരംഭിച്ചാൽ ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്ന് കേന്ദ്രസർക്കാരിന്റെ ഉപദേശക സമിതിയായ നാഷണൽ ഇമ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്(എൻ.ടി.എ.ജി.ഐ.)

സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗിക്കുന്നതിനു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഈ വാക്സിൻ നൽകുന്നതിനും സർക്കാർ അനുമതി നൽകിയിരുന്നു. 

എന്നാൽ, പ്രായപൂർത്തിയായവർക്ക് വാക്സിൻ നൽകുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എൻ.ടി.എ.ജി.ഐ. മേധാവി എൻ.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികൾക്കുള്ള വാക്സിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈഡസ് കാഡിലയുടെ വാക്സിൻ മുതിർന്നവർക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അടിയന്തര ഉപയോഗത്തിനു നൽകുന്നതിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. രാജ്യത്ത് ഉപയോഗത്തിനു അനുമതി നൽകുന്ന ആറാമത്തെ കൊറോണ വാക്സിൻ ആണ് സൈക്കോവ്-ഡി.

Related News