കോവിഡ് വ്യാപനം കുറയുന്നു: ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകകൾ കൂടി അടച്ചു.

  • 23/08/2021

കുവൈറ്റ് സിറ്റി : കോവിഡ് അണുബാധയുടെ ക്രമാനുഗതമായ കുറവ് തുടരുന്നതിനാൽ, ഫർവാനിയ ആശുപത്രിയിലെ  മൂന്ന് കോവിഡ് വാർഡുകൾ അടച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് കൊറോണ രോഗികൾക്കുള്ള ആശുപത്രി പ്രവേശന നിരക്കിൽ 60% കുറവുണ്ടെന്ന് ഫർവാനിയ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു.

കഴിഞ്ഞയാഴ്ച ആദ്യം,  ജാബർ അൽ അഹ്മദ് ആശുപത്രിയിലും  മൂന്ന് കോവിഡ് -19 ഐസിയു വാർഡുകൾ അടച്ചിരുന്നു . 

Related News