സഹോദര സ്നേഹത്തിന്റെ സന്ദേശവുമായി രക്ഷാബന്ധൻ; ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസ്സി.

  • 23/08/2021

കുവൈറ്റ് സിറ്റി : സഹോദരി-സഹോദര ബന്ധത്തിന്റെ മഹത്തായ സന്ദേശമുയർത്തിയുളള രക്ഷാബന്ധൻ കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ ആഘോഷിച്ചു. 

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹവും വിശ്വാസവും സംരക്ഷണവും ശക്തിപ്പെടുത്തുന്ന  ആഘോഷമാണ് രക്ഷാബന്ധൻ എന്ന്   ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉത്ഘാടന  പ്രസംഗത്തിൽ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികൾ, രാഖി കെട്ടൽ ചടങ്ങ് തുടങ്ങിയവയും നടന്നു.  

Related News