അഫ്ഗാനില്‍ കുടുങ്ങിയ 78 പേരുമായി എയര്‍ ഇന്ത്യ വിമാനം തിരിച്ചെത്തി

  • 24/08/2021


ന്യൂഡെൽഹി: കാബൂളില്‍ നിന്ന് 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡെൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. 

തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ ഇന്നലെയാണ് താജിക്കിസ്ഥാനില്‍ എത്തിയത്. ഇവരെ സ്വീകരിക്കാൻ മന്ത്രിമാരായ ഹർദീപ് പുരി, വി മുരളീധരൻ എന്നിവർ വിമാനത്താവളത്തിലെത്തി. 

എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് സിഖ് വിഭാഗത്തിൻറെ വിശുദ്ധഗ്രന്ഥങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്ന് ഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസർക്കാർ തുടങ്ങിയത്. അതേസമയം രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 

വിദേശകാര്യ മന്ത്രാലയം നാളെ വിശദാംശങ്ങൾ കക്ഷി നേതാക്കളെ അറിയിക്കും. ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നല്‍കുകയായിരുന്നു. താലിബാനോടുള്ള നയവും വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.    

Related News