ഇന്ത്യയടക്കമുള്ള ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍; നിര്‍ണായക തീരുമാനങ്ങള്‍ ഈയാഴ്ച

  • 24/08/2021

കുവൈത്ത് സിറ്റി: ഹൈ റിസക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആരോഗ്യ മന്ത്രാലയവും ഡിജിസിഎയും. ഈ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി വ്യവസ്ഥകളും നിയന്ത്രണങ്ങളും തീരുമാനിക്കണമെന്നാണ് ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം. 

ഹൈ റിസ്ക്ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ തീരുമാനം എടുക്കാന്‍ തിടുക്കം വേണ്ടെന്ന വിലയിരുത്തലാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. 

നേരത്തെ, ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് കൂടെ നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കാനാണ് കുവൈത്ത് അനുമതി നല്‍കിയത്.

Related News