പ്രതിദിനം റെസിഡൻഷ്യൽ പ്രദേശത്തെ 18,000 പ്രവാസികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നു.

  • 24/08/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ വിതരണത്തിനായി കൂടുതല്‍ വാക്സിനേഷന്‍ സെന്‍ററുകള്‍ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് വലിയ തോതില്‍ പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളത്. 

മിഷ്റഫിലെയും ഷെയ്ഖ് ജാബര്‍ ബ്രിഡ്ജിലെയും തിരക്ക് കുറയ്ക്കുന്നതിനായാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. അതിവേഗം സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കുക എന്നുള്ളതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. 

റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രതിദിനം 18,000ത്തിന് മുകളില്‍ പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ കൂടാതെയുള്ള കണക്കാണിത്.

Related News