നാല് മാസത്തിനിടയില്‍ 200 ദശലക്ഷം ദിനാര്‍ കുടിശ്ശിക ഈടാക്കി വൈദ്യുതി മന്ത്രാലയം

  • 24/08/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ നാല് മാസത്തിനിടെ  വൈദ്യുതി, വെള്ളം കുടിശ്ശിക ഇനത്തില്‍  200 ദശലക്ഷം ദിനാര്‍ പിരിച്ചിടുത്തതായി വൈദ്യുത മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ റഷീദി അറിയിച്ചു. വര്‍ഷങ്ങളുടെ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്കായി വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.  കുടിശ്ശിക അടയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍ വഴിയോ  ഓണ്‍ലൈന്‍ വഴിയോ   വൈദ്യുത മന്ത്രാലയത്തിന്‍റെ ആപ്പ് വഴിയോ ഹോട്ട്ലൈന്‍ നമ്പറായ 153 ല്‍ വിളിച്ചോ  കുടിശ്ശിക  അടക്കാം. അതിനിടെ വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിരന്തരം അഭ്യര്‍ഥനകള്‍ നടത്തിയിട്ടും പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നടപടികള്‍ കൈക്കൊള്ളുക. 

Related News