അഫ്ഗാനിസ്താനിൽ നിന്ന് യുക്രൈൻ വിമാനം അജ്ഞാതർ തട്ടിക്കൊണ്ടുപോയി

  • 24/08/2021


കേവ്: അഫ്ഗാനിസ്താനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല.

ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവർ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു. വിമാനം തട്ടിയെടുത്തവർ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മൂലം അഫ്ഗാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടർശ്രമങ്ങൾ മുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തിൽ നയതന്ത്ര ഇടപെടൽ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

Related News