ഇന്ത്യയടക്കമുള്ള ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായി, DGCA സർക്കുലർ.

  • 24/08/2021

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ് ജനറൽ  ഓഫ് സിവിൽ ഏവിയേഷൻ DGCA പുറത്തിറക്കി. ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുമായുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു.

നേരത്തെ, ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം DGCA ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു . പുതിയ സർക്കുലറിനെത്തുടർന്ന് ഉടൻ തന്നെ സർവീസുകൾ പുനഃരാരംഭിക്കാനാണ് സാധ്യത.  

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



تعميم-رقم--31-1.jpg
تعميم-رقم--31-2.jpg

Related News